ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ലെന്നതിന്റെ മറ്റൊരു നേർക്കാഴ്ച പുറത്ത്. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് ഇതുവരെ കാണാത്ത ജീവനോടെയുണ്ടെന്നു കേട്ടറിവ് മാത്രമുള്ള മകനാണ്. കാണാതായ ആ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ. മുഖം പോലുമറിയാത്ത തന്റെ മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം സമൂഹമാധ്യമങ്ങളിൽ നൊമ്പരമാവുകയാണ്. സംഭവം ഇങ്ങനെ- രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബത്തെ […]







