കുടകിലെ ഹോംസ്റ്റേയിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി, പുറത്തറിയാതിരിക്കാൻ ഹോംസ്റ്റേയിലെ വൈഫൈ സൗകര്യങ്ങൾ കട്ട് ചെയ്തു. ഉടമയും തൊഴിലാളിയും അറസ്റ്റിൽ കുടക്: കർണാടകയിലെ കൊടകിൽ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയേയും തൊഴിലാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. പരാതി പ്രകാരം, ജാർഖണ്ഡ് സ്വദേശിയായ വൃജേഷ് കുമാർ എന്ന തൊഴിലാളിയാണ് […]






