
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ന് ഒഡീഷയ്‌ക്കെതിരെ പോരാടും. വൈകീട്ട് 7.30 മുതല്‍ കലൂര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
സീസണില്‍ ഏറെ പരിതാപകരമായ നിലയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പുതിയ പ്രധാന പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിന് കീഴില്‍ മാറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി മാറ്റത്തിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്‌സ്.
സീസണിലെ ആദ്യ പത്ത് മത്സരങ്ങളില്‍ സ്‌പെയിനില്‍ നിന്നുള്ള പരിശീലകന്‍ ഡേവിഡ് കറ്റാലയ്‌ക്ക് കീഴില്‍ കളിക്കാനിറങ്ങിയ ടീം അഞ്ച് മത്സരങ്ങളില്‍ തോറ്റ് വലിയ തകര്‍ച്ചയാണ് നേരിട്ടത്. ജയം തീരെ കാണാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ടീം.
ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം സഹിതം എട്ട് പോയിന്റുമായി 11-ാം സ്ഥാനത്താണ്. ഇന്നത്തെ കളിയില്‍ ജയിക്കാനായാല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനാകും.
സീസണില്‍ കനത്ത തിരിച്ചടികള്‍ നേരിട്ട ടീമുകളില്‍ ഒന്നാണ് ഒഡീഷ എഫ്‌സിയും. ഇതുവരെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നില്‍ മാത്രമേ ജയിക്കാനായുള്ളൂ. മൂന്ന് വീതം മത്സരങ്ങളില്‍ സമനില പാലിക്കുകയും തോല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന മത്സരത്തില്ൃ# ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ജംഷെഡ്പൂരിനെ 2-0ന് തോല്‍പ്പിച്ചിരുന്നു.








