Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

by News Desk
April 23, 2026
in SPORTS
ഫിഫ-ലോകകപ്പ്-ഫുട്‌ബോള്‍-വിരുന്നെത്താന്‍-ഇനി-49-ദിനങ്ങള്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

1. മെക്‌സിക്കോയിലെ കിക്കോഫ് വേദി
നൂറ്റാണ്ടിന്റെ ഗോളും നൂറ്റാണ്ടിന്റെ മത്സരവും കണ്ട അസ്റ്റേക്ക

മെക്‌സിക്കോ തലസ്ഥാനം മെക്‌സിക്കോ സിറ്റിയിലെ വിഖ്യാതമായ അസ്റ്റേക്ക സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫുട്‌ബോള്‍ ലോക പൂരത്തിന്റെ കിക്കോഫ്. ജൂണ്‍ 11ന് ഭാരത സമയം രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇതടക്കം 2026 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളാണ് ഇവിടെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതിന് മുമ്പ് രണ്ട് ലോകകപ്പുകളാണ് ഈ വേദിയില്‍ നടന്നിട്ടുള്ളത്. രണ്ട് തവണയും ലോക കിരീടം നേടിയത് ലോകം ഏറ്റവും അധികം ആഘോഷിച്ച രണ്ട് ഇതിഹാസ താരങ്ങള്‍- 1970ല്‍ പെലെയും 1986ല്‍ ഡീഗോ മറഡോണയും. 70ല്‍ പെലെയും ബ്രസീലും മെക്‌സിക്കോയില്‍ നേടിയത് അവരുടെ മൂന്നാം ലോകകപ്പായിരുന്നു. പക്ഷെ അത്തവണത്തെ ലോകകപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടത് സെമി ഫൈനല്‍ മത്സരത്തിലെ ഇറ്റലി-ജര്‍മനി പോരാട്ടത്തിലൂടെയാണ്. നിശ്ചിത സമയ മത്സരം മൂന്ന് ഗോള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് അധിക സമയത്താണ് ജേതാക്കള്‍ നിര്‍ണയിക്കപ്പെട്ടത്. 4-3ന്. ഇറ്റലി ജയിച്ച ഈ മത്സരം നൂറ്റാണ്ടിന്റെ മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. 1986 ലോകകപ്പിലേക്ക് അസ്റ്റേക്കെ സ്റ്റേഡിയം എത്തുമ്പോള്‍ നിറഞ്ഞാടി കിരീടം കൈയ്യിലേന്തിയ ഡീഗോ മറഡോണയുടെ ചരിത്രകഥയെക്കാള്‍ അസ്റ്റേക്കയ്‌ക്ക് പറയാനുള്ളത് മറ്റൊരു കളിയെ കുറിച്ചാണ്. അക്കൊല്ലത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരം. മറഡോണ കൈകൊണ്ട് തട്ടി പന്ത് വലയ്‌ക്കകത്താക്കിയ ഗോള്‍ പിറന്ന മത്സരം. വിവാദത്തിനൊപ്പം ഇംഗ്ലണ്ട്-അര്‍ജന്റീന ഫുട്‌ബോള്‍ കുടിപ്പകയ്‌ക്ക് തുടക്കമിട്ട ഗോള്‍. ആ ഗോളിന് നാല് മിനിറ്റ് ശേഷം സ്വന്തം പാതിയില്‍ നിന്ന് തുടങ്ങി ആറ് ജര്‍മന്‍ താരങ്ങളെയും ഒടുവില്‍ ഗോളിയെയും വെട്ടിയൊഴിഞ്ഞ് മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോള്‍ പിറന്നതും ഇതേ വേദിയിലാണ്.

അസ്റ്റേക്കയിലെ മത്സരക്രമം
ജൂണ്‍ 11: മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക(ഗ്രൂപ്പ് എ)
ജൂണ്‍ 17: ഉസ്‌ബെക്കിസ്ഥാന്‍-കൊളംബിയ(ഗ്രൂപ്പ് കെ)
ജൂണ്‍ 24: ചെക്ക് റിപ്പബ്ലിക്-മെക്സിക്കോ(ഗ്രൂപ്പ് എ)
ജൂണ്‍ 30: റൗണ്ട് ഓഫ് 32 മത്സരം
ജൂലൈ 05: റൗണ്ട് ഓഫ് 16 മത്സരം

ShareSendTweet

Related Posts

ജയം-തുടരണം;-ബ്ലാസ്‌റ്റേഴ്‌സ്-ഇന്ന്്-ഒഡീഷക്കെതിരെ
SPORTS

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

April 23, 2026
ലോകകപ്പ്-ഫുട്‌ബോളിന്-ജൂണ്‍-11ന്-തുടക്കം;-ലോകം-പന്താകാന്‍-ഇനി-50-നാള്‍
SPORTS

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

April 22, 2026
ലോകകപ്പ്-കാണണോ?-കീശ-കീറും
SPORTS

ലോകകപ്പ് കാണണോ? കീശ കീറും

April 22, 2026
മികച്ച-യുവതാരം-ലാമിന്‍-യമാല്‍;-ലോറസ്-തിളക്കത്തില്‍-അല്‍കരാസ്,-സബലെങ്ക
SPORTS

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

April 22, 2026
മുംബൈ-ഇന്ത്യന്‍സ്-താരമായ-വില്‍-ജാക്‌സ്-ഐപിഎല്ലിലേക്ക്-തിരിച്ചെത്തുന്നു
SPORTS

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

April 22, 2026
പ്രണവ്-പ്രിന്‍സ്-ഇന്ത്യന്‍-ടീമില്‍
SPORTS

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

April 22, 2026
Next Post
ജയം-തുടരണം;-ബ്ലാസ്‌റ്റേഴ്‌സ്-ഇന്ന്്-ഒഡീഷക്കെതിരെ

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

യുഎസിന്-അപ്രതീക്ഷിത-അടി;-നാവികസേനാ-സെക്രട്ടറി-ജോൺ-ഫീലൻ-രാജിവെച്ചു;-യുദ്ധവുമായി-ബന്ധപ്പെട്ട-അഭിപ്രായ-ഭിന്നത-ശക്തമായതാണ്-രാജിക്ക്-കാരണമെന്ന്-വിലയിരുത്തൽ

യുഎസിന് അപ്രതീക്ഷിത അടി; നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു; യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്ന് വിലയിരുത്തൽ

ഉപരോധ-ലംഘിച്ച-ഇറാൻ-കപ്പലുകൾ-തടഞ്ഞ്-യുഎസ്-സൈന്യം;-ഇന്ത്യൻ-തീരത്തിനടുത്ത്-അന്താരാഷ്ട്ര-കപ്പൽ-ചാലിലാണ്-മൂന്ന്-കപ്പലുകളുടെ-വഴി-മുടക്കിയത്;-ഒരു-കപ്പൽ-അമേരിക്കൻ-യുദ്ധക്കപ്പലിന്റെ-നിയന്ത്രണത്തിൽ

ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ
  • യുഎസിന് അപ്രതീക്ഷിത അടി; നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു; യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്ന് വിലയിരുത്തൽ
  • ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ
  • ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍
  • എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.