വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ കടൽ യുദ്ധ സാഹചര്യം രൂക്ഷം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജോർജ് ഡബ്ല്യു ബുഷ് കൂടി മേഖലയിലേക്ക് എത്തി. നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്. യുഎസ് സെൻട്രൽ […]






