തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്ന സൗഹചര്യത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്. പരീശിലനം നേടിയ 3600 ഓളം സർപ്പ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകി. പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിൻെറ സർപ്പ ആപ്പു വഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താം. എല്ലാ പഞ്ചായത്തുകളിലും വോണ്ടറിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തും. ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കള്‍ […]







