പാലാ: തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പേ പാലയിൽ ജോസ് കെ. മാണിയെ നിയുക്ത എം.എൽഎ.യെന്ന് പ്രഖ്യാപിച്ച് ഫ്ളെക്‌സ് ബോർഡുകൾ. കടുത്ത ത്രികോണമത്സരംനടന്ന പാലായിൽ ആരു ജയിക്കുമെന്നതിനെക്കുറിച്ച് വിശകലനങ്ങൾ തുടരുന്നതിനിടെയാണ് ജോസ് കെ. മാണിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കടപ്പാട്ടൂരിലാണ് നിയുക്ത എം.എൽ.എ.യെന്ന് ജോസ് കെ. മാണിയെ വിശേഷിപ്പിക്കുന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ ജനനായകൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ബോർഡ്. ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ബോർഡിനെ കണ്ടാൽ മതിയെന്നും ഫലപ്രഖ്യാപനം വരുമ്പോൾ ഇത്തരം ആഗ്രഹങ്ങൾ […]









