സൂറിച്ച്: ലോകകപ്പിന് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, കളത്തിനകത്തെ അച്ചടക്കക്കേടുകൾക്കും വംശീയ അധിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുത്താനുള്ള നീക്കവുമായി ഫിഫ. ടൂർണമെന്റിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ നിയമങ്ങളിൽ, കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന പ്രവണതയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടി സംസാരിക്കുന്നത് ഇനി ഗുരുതര കുറ്റമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ റഫറിമാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അധികാരവും ലഭിക്കും. ലിപ് റീഡിംഗ് വഴിയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത […]







