Thursday, April 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

by News Desk
April 30, 2026
in SPORTS
ലോകകപ്പ്-ഫുട്‌ബോള്‍:-പരിക്കേറ്റ്-ബ്രസീല്‍

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

റിയോ ഡി ജനൈറോ: ഖത്തറില്‍ അവരുടെ ഏറ്റവും മികച്ച ടീമുമായി വന്നു, എന്നാല്‍, ഫലമോ ക്വാര്‍ട്ടറില്‍ അപ്രതീക്ഷിതമായി ക്രൊയേഷ്യക്കുമുന്നില്‍ കാലിടറി.

ആ മത്സരത്തിനു മുമ്പ് സൂപ്പര്‍ താരം നെയ്‌മര്‍ പരിക്കേറ്റിരുന്നുവെങ്കിലും ക്വാര്‍ട്ടറിനു മുമ്പ് ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം കളിക്കാനിറങ്ങിയിരുന്നു, ഗോളും നേടി. എന്നാല്‍, പരാജയമായിരുന്നു ഫലം. ഈ വര്‍ഷവും മികച്ച ഒരു ടീമിനെ ഇറക്കാനുള്ള എല്ലാ സാഹചര്യവും കോച്ച് ആഞ്ചലോട്ടിക്കുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷയ്‌ക്കുമേല്‍ ഇരുട്ടടിയായിരിക്കുകയാണ് ബ്രസീലിയന്‍ താരങ്ങളുടെ പരിക്ക്. കാല്‍ ഡസന്‍ താരങ്ങള്‍ക്കെങ്കിലും പരിക്കേറ്റിരിക്കുകയാണ്. റയലിന്റെ വിശ്വസ്തനായ ഡിഫന്‍ഡര്‍ മിലിറ്റാവോയ്‌ക്ക് ഇടതുതുടയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരും. ഇതോടെ ബ്രസീലിയന്‍ ലോകകപ്പ് സ്‌ക്വാഡില്‍നിന്ന് മിലിറ്റാവോ പുറത്താകും. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ ആഞ്ചലോട്ടി പാടുപെടുമെന്നുറപ്പ്. ഫിന്‍ലന്‍ഡില്‍ അദ്ദേഹത്തിനു ശസ്ത്രക്രിയ നടക്കും. ഒക്ടോബര്‍ വരെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ കഴിഞ്ഞയാഴ്ച അലാവ്‌സിനെതിരായ മത്സരത്തിനിടെയാണ് മിലിറ്റാവോയ്‌ക്ക് പേശിവലിവുണ്ടായത്.
മുന്നേറ്റനിരയില്‍ ഇത്തവണ ഏറ്റവും മികച്ച താരമാകുമെന്നു കരുതപ്പെട്ടിരുന്നയാളാണ് റോഡ്രിഗോ. എന്നാല്‍ അദ്ദേഹം പരിക്കിന്റെ പിടിയാലിയിട്ട് ഒന്നര മാസമായി. ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കണം. നിലവിലെ സാഹചര്യം അനുകൂലമല്ല എന്നാണ് റിപ്പോര്‍ട്ട്.

ഈവര്‍ഷം അവസാനത്തോടെ മാത്രമേ താരം ഇനി കളിക്കളത്തിലേക്കെത്തൂ എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിന്റെയും ലോക ഫുട്‌ബോളിന്റെയും ഭാവി വാഗ്ദാനമെന്ന് വിലയിരുത്തപ്പെടുന്ന പത്തൊമ്പതുകാരന്‍ വിങ്ങര്‍ എസ്താവായോയും പരിക്കിന്റെ പിടിയിലാണ്. രണ്ടാഴ്ച മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് ചെല്‍സി താരമായ എസ്താവായോക്ക് പരിക്കേറ്റത്. ഈ സീസണില്‍ എസ്താവോ എട്ടു ഗോളുകളും നേടിയിട്ടുണ്ട്. സൂപ്പര്‍ താരം നെയ്‌മര്‍ ഈ ലോകകപ്പില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. പരിക്കില്‍നിന്ന് മോചിതനായെങ്കിലും പഴയ ശാരീരികക്ഷമത കൈവരിക്കാനാവാത്തതാണ് കാരണം. കഴിഞ്ഞ ലോകകപ്പില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടുമെന്ന് നെയ്‌മര്‍ പറഞ്ഞിരുന്നു.

പിന്‍തുടഞരമ്പിന് പരിക്കേറ്റ സൂപ്പര്‍ താരം റഫീഞ്ഞയുടെ പരിക്ക് ഭേദമാകുന്നതായാണ് വിവരം. ജാവോ പെഡ്രോയ്‌ക്കും തുടയില്‍ പരിക്കുണ്ട്. ലോകകപ്പ് അടുക്കുമ്പോള്‍ പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റത് ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. വിനിഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിലാകും ഇത്തവണ ബ്രസീല്‍ ലോകകപ്പിനെത്തുന്നത്. മെയ് 11നാണ് ലോകകപ്പിനുള്ള സാധ്യതാ ടീമിന്റെ പട്ടിക സമര്‍പ്പിക്കേണ്ടത്. ജൂണ്‍ ഒന്നാണ് 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിനം. അതിന് മുമ്പ് താരങ്ങളെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍.

ജൂണ്‍ 11ന് തുടങ്ങുന്ന ലോകകപ്പില്‍ 14ന് മൊറോക്കോയുമായാണ് ബ്രസീലിന്റെ ആദ്യ കളി. 20ന് ഹെയ്‌ത്തിയെയും 25ന് സ്‌കോട്‌ലന്‍ഡിനെയും നേരിടും.

ShareSendTweet

Related Posts

ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം
SPORTS

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

April 30, 2026
പ്രതീക്ഷ;-ദൂരദര്‍ശന്‍-ലോകകപ്പ്-സംപ്രേഷണത്തിന്-?
SPORTS

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

April 30, 2026
ലോകകപ്പിലെ-ഫുട്‌ബോളിലെ-നിയമമാറ്റങ്ങള്‍-അറിയാം
SPORTS

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

April 30, 2026
ചാമ്പ്യന്‍സ്-ലീഗ്:-പാരീസ്-പ്രിന്‍സ്-പിഎസ്ജി;-ബയേണ്‍-മ്യൂണിക്കിനെതിരേ-പിഎസ്ജിക്ക്-ജയം-(5-4)
SPORTS

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

April 30, 2026
ഐപിഎല്ലിൽ-വീണ്ടും-വൈഭവ്-സൂര്യവംശി-തരംഗം;-ഏറ്റവും-വേഗത്തിൽ-400-റൺസ്
SPORTS

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

April 29, 2026
ഐപിഎല്ലില്‍-ക്യാപ്-പോരാട്ടം-കത്തുന്നു
SPORTS

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

April 29, 2026
Next Post
ലോകകപ്പിലെ-ഫുട്‌ബോളിലെ-നിയമമാറ്റങ്ങള്‍-അറിയാം

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

പ്രതീക്ഷ;-ദൂരദര്‍ശന്‍-ലോകകപ്പ്-സംപ്രേഷണത്തിന്-?

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം
  • പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?
  • ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം
  • ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍
  • ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.