ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷമായി പാകിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്-ഇറാൻ യുദ്ധം ഗുരുതരമായ പ്രഹരമേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധം ചെയ്യുന്ന ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തന്റെ സർക്കാർ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിന് മുമ്പുള്ള പാകിസ്ഥാന്റെ എണ്ണ ഇറക്കുമതി ബിൽ 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നതായും ഇത് സമ്പദ്‌വ്യവസ്ഥയിൽ അധിക സമ്മർദ്ദം ചെലുത്തിയതായും ഷെഹ്ബാസ് പറഞ്ഞു. മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ […]








