നെടുങ്കണ്ടം: അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) യെ റിമാൻഡ് ചെയ്തു. തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും മർദിച്ചു കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. കഴിഞ്ഞ 4 നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജി മൊഴി നൽകി. സജിയുടെ മൊഴി ഇങ്ങനെ: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. ഇതിനിടെ റെജി ആഹാരം തന്റെ മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. […]









