തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് തൊട്ടിയിട്ട് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ […]









