വാഷിങ്ടൻ: കഴിഞ്ഞദിവസം ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിമാനത്തിന്റെ സീലിങ്ങിൽ നിന്ന് എന്തോ ദ്രാവകം തന്റെ തലയിലേക്കും വസ്ത്രങ്ങളിലേക്കും നിർത്താതെ ഒഴുകുകയായിരുന്നുവെന്ന് 39കാരനായ കെവിൻ ഗ്ലോവർ സമൂഹമാധ്യമതത്തിലൂടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ‘എന്റെ തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു. മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി. പല യാത്രക്കാരും ഇത് വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു, വെള്ളം […]






