കണ്ണൂർ: കഴിഞ്ഞ കുറച്ചുമണിക്കൂറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ധർമടത്ത് ആദ്യ ആറ് റൗണ്ട് കഴിയുന്നിടംവരെ യുഡിഎഫ് സ്ഥാനാർഥി മുന്നോട്ടു പോകുന്ന കാഴ്ച. ഏഴാം റൗണ്ട് മുതലാണ് പിണറായി വിജയന് അൽപം ആശ്വസിക്കാനുള്ള വക കണ്ടുതുടങ്ങിയത്. ധർമടത്ത് 19247 വോട്ടിനാണ് പിണറായി ജയിച്ചുകയറിയത്. അതേസമയം തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. ഇന്ന് പിണറായിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നാണ് മാധ്യമങ്ങൾ […]








