ആലപ്പുഴ ∙ പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കിടുകയാണ് ജി. സുധാകരൻ. സിപിഐഎമ്മിൽനിന്നും വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം മിന്നും വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 25,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എച്ച്.സലാമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. രണ്ടു പതിറ്റാണ്ടോളം ആലപ്പുഴയിലെ സിപിഎമ്മിന്റെ ചലനങ്ങൾ നിയന്ത്രിച്ച നേതാവാണ് ജി.സുധാകരൻ. അപമാനിക്കപ്പെട്ടെന്നു പരസ്യമായി വിളിച്ചുപറഞ്ഞാണ് പാർട്ടിയുടെ പടിയിറങ്ങിയത്. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിലേക്കു ചുവടുവച്ച സുധാകരൻ എസ്എഫ്ഐയുടെ പൂർവരൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (കെഎസ്എഫ്) സംസ്ഥാന […]









