പാലക്കാട്: ഇടതുപക്ഷം തുടർച്ചയായി ഭരിച്ചുവരുന്ന കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രം തിരുത്തി യുഡിഎഫ്. 2011ൽ മണ്ഡലം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയക്കൊടി ഉയർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.എ. തുളസി 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎയും സിപിഎം നേതാവുമായ അഡ്വ. കെ. ശാന്തകുമാരിയെ പരാജയപ്പെടുത്തി. ഇക്കുറി 62,734 വോട്ടുകൾ നേടി തുളസി മുന്നിലെത്തിയപ്പോൾ, ശാന്തകുമാരിക്ക് 59,028 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഡോ. രേണു സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോങ്ങാട്ട് ഉണ്ടായ ഈ വിജയം […]









