കോട്ടയം: സിപിഎം സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂവെന്ന് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയും ആയിരുന്ന യു. പ്രതിഭ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നി. തിരഞ്ഞെടുപ്പിനിടെ ചതിയുണ്ടെന്ന് പലപ്പോഴും മനസിലാക്കിയിരുന്നു. കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു. എല്ലാ കുലംകുത്തികളും വിജയിച്ചു. പാർട്ടിയെ പഠിപ്പിക്കാൻ ജി. സുധാകരൻ ആരാണെന്നും പ്രതിഭ പറഞ്ഞു. എല്ലാ ജാതി സംഘടനകളും ഒന്നിച്ച് മതേതര മുഖമുള്ള സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് […]









