ആലപ്പുഴ: യുഡിഎഫിന് നൂറു സീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പഴയ വെല്ലുവിളിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും, എന്നാൽ അതു ചെയ്യാൻ ഞാനത്ര മണ്ടനാണോ.. എന്നു ചോദിച്ചുകൊണ്ട് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു വെള്ളാപ്പള്ളി ചെയ്തത്. അതേസമയം 2025 ജൂലായിലാണ് പറവൂരിൽ നടന്ന ചടങ്ങിൽ വെള്ളാപ്പള്ളി വി.ഡി. സതീശനെ വെല്ലുവിളിക്കുകയും 100 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറയുകയും ചെയ്തത്. […]









