തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എല്ലാ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘താൻ കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നില്ല ഡൽഹിയിൽ പോയത്. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയാണ് […]







