ആലപ്പുഴ: ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മജിസ്‌ട്രേറ്റ് റോബിൻ റോഡ്രിഗസിനാണ് പാമ്പുകടിയേറ്റത്. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് കടിയേറ്റത്. കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് അദ്ദേഹം താമസിക്കുന്ന ക്വാർട്ടേഴ്‌സുള്ളത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണംചെയ്തതായാണ് വിവരം.









