കൊച്ചി: ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തിമുനയിൽ നിർത്തി മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ചു. നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് സമീപമാണ് സംഭവം. ഒരുമണിക്കൂറോളം അതിക്രമത്തിനിരയായ യുവതി ഒടുവിൽ പത്താംനിലയിൽ നിന്ന് പൂർണനഗ്നയായി ഓടി രക്ഷപ്പെട്ടു. സ്ഥിരം കുറ്റവാളികളായ അക്രമികളിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ.എസ്.ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് പിടിയിലായത്. മൂന്നാംപ്രതി അതുലിനായി തെരച്ചിൽ തുടരുന്നു. […]









