
പാലക്കാട് സിപിഐഎമ്മിൽ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങൾ രാജിവെച്ചു. ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് നാല് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി 24 പേർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടത്. ഏരിയാ കമ്മിറ്റി യോഗത്തിൽ വെച്ച് ജില്ലാ സെക്രട്ടറി അബ്ദുൽ ഷുക്കൂറിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും, അർഹമായ പരിഗണന നൽകാതെ തരംതാഴ്ത്തിയെന്നുമാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം. ജില്ലാ സെക്രട്ടറിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഈ കൂട്ടരാജിയെന്നും ഇവർ വ്യക്തമാക്കി.
പാർട്ടി വിട്ടവർ ഈ മാസം അവസാനത്തോടെ പാലക്കാട് വിമത കൺവെൻഷൻ വിളിച്ചുചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തര മലബാറിൽ നിന്നുള്ള ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലായിരിക്കും ഈ സമ്മേളനം നടക്കുകയെന്നാണ് സൂചന. നേരത്തെ പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്നതിന് സമാനമായ നീക്കങ്ങൾ പാലക്കാട്ടെ പാർട്ടിയിൽ വീണ്ടും സജീവമാകുന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അതൃപ്തർ കൺവെൻഷന്റെ ഭാഗമാകുമെന്നാണ് വിമതർ അവകാശപ്പെടുന്നത്.
The post പാലക്കാട് സിപിഐഎമ്മിൽ കൂട്ടരാജി! appeared first on Express Kerala.






