പുല്‍പ്പള്ളി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ വയനാട്ടിലും ചൂടുപിടിക്കുന്നു. ബത്തേരി നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി യോഗം കടുത്ത വാക്കേറ്റത്തിനും ഭിന്നതയ്ക്കും വേദിയായി. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരെ ഒരു വിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാതിരുന്നതാണ് പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പ്രധാന […]









