ന്യൂഡൽഹി: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് രണ്ടു ദിവസദിവസത്തിനകം പ്രഖ്യാപനമെന്ന് കെ മുരളീധരൻ. തന്നെ ദീപ ദാസ് മുൻഷി വിളിച്ചെന്നും നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു. നാളെ കാണണം എന്ന് പറഞ്ഞു. എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. നാളെ രാവിലെ ആറുമണിയാകുമ്പോൾ പോകുമെന്നും തന്റെ തീരുമാനം നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം. […]









