ആലുവ: ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. മുപ്പത്തിയൊന്ന് പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; കെ.സിയ്ക്ക് മുൻഗണന? ചർച്ച […]









