കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾക്ക് ഒരു അബദ്ധം പറ്റി. മുക്കുപണ്ടമെന്ന വിചാരത്തിൽ അവർ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും. കവർച്ചയിൽ വൻ തുകയുടെ സ്വർണ്ണം നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വകയായിരിക്കുകയാണ്. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്‌ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്. […]









