
ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സ വീണ്ടും കിരീട തുടര്‍ച്ച കൈവരിച്ചിരിക്കുന്നതിന് പിന്നിലെ വലിയ കരങ്ങള്‍ ടീമിന്റെ ജര്‍മന്‍ മാനേജര്‍ ഹന്‍സി ഫ്‌ളിക്ക് ആണ്. തുടരെ രണ്ട് സീസണുകളില്‍ കിരീടം. ഇതിന് മുമ്പ് ബാഴ്‌സ സ്പാനിഷ് ലീഗില്‍ കിരീട തുടര്‍ച്ച കൈവരിച്ചത് 2017-18, 2018-19 സീസണുകളിലാണ്. ലയണല്‍ മെസിയും സുവാരസും നെയ്‌മറും എല്ലാം ഉണ്ടായിരുന്ന ആ ബാഴ്‌സ ടീമില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ പലരു കൂടൊഴിഞ്ഞുപോയപ്പോള്‍ ടീമിലേക്ക് എത്തിയ താരങ്ങള്‍ക്ക് മികവിന് കുറവുണ്ടായില്ല. പക്ഷെ വേണ്ടവിധം ഉപയോഗിക്കാവുന്ന കോച്ചുമാരില്ലായിരുന്നു. 2020ന് ശേഷം ടീം പാടേ നിറം മങ്ങുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫ്‌ളിക്ക് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ടീമിനെ പുതുക്കി മെരുക്കിയെടുക്കുകയായിരുന്നു ഫ്‌ളിക്ക്. താരങ്ങള്‍ക്കിടയില്‍ അച്ചടക്കം കണിശമാക്കി. ഫിസിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തി. കളത്തിലേക്ക് വരുമ്പോള്‍ എതിര്‍ ഗോള്‍ മുഖത്തേക്ക് കൃത്യമായി ആക്രമണം അഴിച്ചുവിടുന്ന ശൈലി അവലംഭിച്ചു.
2024ലാണ് ഫ്‌ളിക്ക് ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ കാര്‍ലോ ആഞ്ചെലോട്ടിയെ പിന്തള്ളി ലാലിഗ ടൈറ്റില്‍ നേടി. ഒപ്പം കിങ്‌സ് കപ്പിലും സ്പാനിഷ് കപ്പിലും ജേതാക്കളാക്കി. ഒപ്പം ലാമിനെ യമാല്‍ എന്ന കൗമാര താരം ലോക ഫുട്‌ബോളിലേക്ക് വരവറിയിച്ചത് ഫ്‌ളിക്കിലൂടെയാണ്. ഫ്‌ളിക്ക് താരത്തെ നന്നായി വളര്‍ത്തിയെടുക്കുകയായിരുന്നു. റഫീഞ്ഞ കൃത്യതയോടെ പൊരുതുന്ന പോരാളിയായി തികവാര്‍ജിച്ചു.
നിലവിലെ സീസമില്‍ ലാലിഗ കിരീടം ചൂടി നില്‍ക്കുമ്പോഴും കോപ്പ ഡെല്‍ റേയില്‍ നേരത്തെ പുറത്തായതിന്റെ നിരാശയുണ്ട്. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നേരത്തെ പുറത്താകുകയും ചെയ്തു. ഈ രണ്ട് മങ്ങലുകളുണ്ടെങ്കിലും സ്പാനിഷ് ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ കിരീടം നേടിയത് നിസ്സാരമല്ല. ബാഴ്‌സയുടെ 29-ാം ലാലിഗ നേട്ടമാണിത്.







