
ചെന്നൈ: ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ എം. ശ്രീശങ്കര്‍ ഭാരത ലോങ് ജംപില്‍ ആധിപത്യത്തോടെ മുന്നോട്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസില്‍ നേട്ടം കൊയ്തത് 8.04 മീറ്റര്‍ ദൂരം ചാടിക്കടന്നുകൊണ്ട് നേട്ടം കൊയ്തു. ആറ് ശ്രമങ്ങളില്‍ നാലാമത്തേതില്‍ ശ്രീശങ്കര്‍ 7.90 മീറ്റര്‍ താണ്ടി. അഞ്ചാം ശ്രമത്തിലാണ് എട്ട് മീറ്ററിലേറെ ചാടിയത്. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.97 മീറ്റര്‍ ചാടി.
കഴിഞ്ഞ മാസം ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 8.15 മീറ്റര്‍ കടന്നിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കന്‍ ടൂറില്‍ 8.12 മീറ്ററും ചാടിയിരുന്നു.
ശ്രീയുടെ തിളക്കമാര്‍ന്ന നേട്ടത്തിനിടയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് അശോക് ഷിര്‍സെ, ക്രിഷിക്.എം എന്നിവരുടെ ഫോട്ടോഫിനിഷ് അത്യധികം ആവേശകരമായി. ഷിര്‍സെ 13.43 ഫിനിഷ് ചെയ്ത് ഒന്നാമതെത്തിയപ്പോള്‍ ക്രിഷിക് 13.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനക്കാരനായി.







