കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന് ശേഷം രൂപവത്കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത മുതിർന്ന നേതാവ്, പാർട്ടിയിൽ തിരുത്തൽ ആരംഭിക്കേണ്ടത് താഴെത്തട്ടിൽ നിന്നല്ല, മറിച്ച് മുകളിൽ നിന്നാകണമെന്നും അഭിപ്രായപ്പെട്ടു. ജില്ലയിലെ പാർട്ടിയെ സി.പി.എമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലതെന്ന പരാമർശവും യോഗത്തിനിടെ ഉണ്ടായതായാണ് വിവരം. എന്നാൽ ഈ പരാമർശത്തോട് മറ്റ് അംഗങ്ങൾ പ്രതികരിക്കാതിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കിഴക്കൻ മേഖലയിലെ […]









