
ബാങ്കോക്ക്: തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യാ സെന്‍ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നേരിട്ടുള്ള ഗെയിം വിജയത്തോടെയാണ് പ്രീക്വാര്‍ട്ടറില്‍ നിന്നും ഇരുവരുടെയും മുന്നേറ്റം.
പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ഷു സുവാന്‍ ഷെനിനെ തോല്‍പ്പിച്ചാണ് സെന്‍ ക്വാര്‍ട്ടറിലേത്തിയത്. സ്‌കോര്‍ 21-12, 21-13. ക്വാര്‍ട്ടറില്‍ തായിലന്‍ഡിന്റെ അത്യുഗ്രന്‍ താരം കുന്‍ലവുത്ത് വിറ്റിദ്‌സാണ്‍ ആണ് സെന്നിന്റെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്കന്റെ അമാലിയെ സ്‌കുള്‍സിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-15. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കരുത്തന്‍ താരം അകാനെ യമാഗുചി ആണ് സിന്ധുവിന്റെ എതിരാളി.
പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ സൂപ്പര്‍ സഖ്യം സാത്വിക് സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. മലേഷ്യന്‍ താരങ്ങളാ ബ്രയാന്‍ ജെറെമി ഗൂണ്ടിങ്-മുഹമ്മദ് ഹൈകല്‍ സഖ്യത്തെയാണ് ഇരുവരും 21-12, 21-19ന് തോല്‍പ്പിച്ചത്. അടുത്ത മത്സരത്തില്‍ ജപ്പാന്‍ സഖ്യം ടാകുമി നൊമുറ-യൂച്ചി ഷിമോഗാമി എന്നിവരാണ് സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ എതിരാളികള്‍.
പ്രീക്വാര്‍ട്ടര്‍ പുരുഷ സിംഗിള്‍സില്‍ പൊരുതാനിറങ്ങിയ കിഡംബി ശ്രീകാന്ത്, വനിതാ സിംഗിള്‍സില്‍ ദേവിക സിഹാഗ് എന്നിവര്‍ തോറ്റ് പുറത്തായി.







