തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശനടക്കം മുഴുവൻ മന്ത്രിമാരും മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനമെത്തിയത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും തിങ്കളാഴ്ച ചടങ്ങ് നടത്താനാണ് തീരുമാനം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. അതേസമയം തിരുവനന്തപുരത്ത് ചേർന്ന […]







