നെടുങ്കണ്ടം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസനേർന്ന് മുതിർന്ന സി.പി.എം. നേതാവ് എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ, വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും.’’ -എം.എം. മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. എന്നാൽ, ‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ’ എന്നുതുടങ്ങുന്ന വരിയിലെ ‘പടനയിച്ച്’ എന്ന വാക്ക് ഒടുവിൽ ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ചുകൊണ്ട് ചൊവ്വാഴ്ച […]







