കാസർകോട്: വിവാഹ ദിനത്തിൽ താലികെട്ടാൻ ക്ഷേത്രത്തിലെത്താതെ മുങ്ങിയ പ്രതിശ്രുത വരൻ പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിൽ അറസ്റ്റിൽ. വെള്ളരിക്കുണ്ട് ബളാൽ സ്വദേശി വിഷ്ണു നാരായണനെയാണ് (24) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മേയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തിൽ കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തി. എന്നാൽ മുഹൂർത്തമായിട്ടും വരനും സംഘവും എത്തിയില്ല. ഇതിനിടെ […]







