കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് നജീബ് കല്ലട്രയ്ക്ക് മിക്ക ജില്ലകളിലും ഏജന്റുമാരുള്ളതായി കണ്ടെത്തൽ. എറണാകുളത്തിന് പുറമെ ആലപ്പുഴ, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവയവദാനത്തിന് ഇരകളെ കണ്ടെത്താൻ ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ഡെബിൻ ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ അരൂരിൽ വാടകയ്ക്കു താമസിക്കുന്ന രാജേഷ് എന്നയാളെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും ഇയാൾ നായ്ക്കളെ അഴിച്ചുവിട്ട് […]






