കാസർകോട്: കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വൈകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ബസിൽ കയറി ഇരുന്നാണ് വനിതാ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം യുഡിഎഫ് പാലിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ വോട്ട് വാങ്ങി അവരെ വഞ്ചിക്കുകയാണ് വി.ഡി. സതീശൻ ചെയ്തതെന്ന് അശ്വിനി ആരോപിച്ചു. മേയ് 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നാണ് സതീശൻ പറഞ്ഞത്. ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി […]









