പത്തനംതിട്ട∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഒരിക്കൽ പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണെന്നും ഇപ്പോൾ പ്രതിപക്ഷ നേതാവാക്കിയ നടപടി റദ്ദാക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല. തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. ഒരിക്കൽ പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണ്. വീണ്ടും ഇളവുകൾ നൽകി പ്രതിപക്ഷ നേതാവാകുന്നത് ശരിയായ രീതിയില്ല. അതുപോലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പാർട്ടി പ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മന്ത്രിമാരുടെ പ്രവർത്തനം മോശമായിരുന്നു. […]








