കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ് സംഭവം. പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോന (27) യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവമുണ്ടായത്. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. വാഹനം ഓടിച്ചിരുന്ന ലാലു ഗുരുതര പരക്കുകളോടെ രക്ഷപ്പെട്ടു. കാറിൽ നിന്ന് തീ ഉയർന്നതോടെ ലാലും പുറത്തേക്ക് ചാടിയെങ്കിലും പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ലെന്നാണ് വിവരം. നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും […]









