കോഴിക്കോട്: ഇടതുകോട്ടയായ കോഴിക്കോട്ട് ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച അപ്രതീക്ഷിതമാണെന്നും പാർട്ടി തിരുത്തൽ നടത്തി മുന്നോട്ടുപോകണമെന്നും നേതാക്കൾ. വെള്ളിയാഴ്ച സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജില്ലയിൽനിന്നുള്ള നേതാക്കളുടെ തുറന്നുപറച്ചിൽ. കോഴിക്കോട് നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽപ്പോലും ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എമ്മിന് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത് അപകടമാണ്. പരിഹാരം വേണം. അല്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാവും. എലത്തൂരിൽ സ്ഥാനാർഥിയെ നിർത്തിയതിൽത്തന്നെ വീഴ്ച പറ്റി. അല്ലെങ്കിൽ മണ്ഡലം നഷ്ടമാവില്ലായിരുന്നു. ജനങ്ങളുടെ അതൃപ്തി ഏറ്റുവാങ്ങുന്ന […]









