പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സംഭവത്തിൽ വെന്തുമരിച്ച യുവതി ആറുമാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിൽ ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആറുമാസം ഗർഭിണിയായിരുന്നു മരിച്ച സോന. സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങവേയാണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ അപകടമുണ്ടായത്. കാറിൽനിന്ന് പെട്ടെന്ന് തീയും […]









