Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു! ബിഗ് ബജറ്റ് ചിത്രം ഒക്ടോബറിൽ തുടങ്ങും

by News Desk
May 17, 2026
in INDIA
മോഹൻലാലും-‘മഞ്ഞുമ്മൽ-ബോയ്സ്’-സംവിധായകൻ-ചിദംബരവും-ഒന്നിക്കുന്നു!-ബിഗ്-ബജറ്റ്-ചിത്രം-ഒക്ടോബറിൽ-തുടങ്ങും

മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു! ബിഗ് ബജറ്റ് ചിത്രം ഒക്ടോബറിൽ തുടങ്ങും

മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം മോഹൻലാലും ഹിറ്റ് സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ വമ്പൻ പ്രൊജക്റ്റുകളുടെ പട്ടികയിലേക്ക് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഫെയിം ചിദംബരവും എത്തുന്നത്. വൻ ക്യാൻവാസിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

അതേസമയം, ചിദംബരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘ബാലൻ’ ജൂൺ 19-ന് തിയേറ്ററുകളിലെത്തും. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ തരംഗ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിക്കുന്ന ‘ബാലൻ’ പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഒരുക്കുന്നത്. എഴുത്തുകാരൻ ടി. ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന ‘തെസ്പിയൻ ഫിലിംസും’, തമിഴിൽ വിജയ്‌യുടെ ‘ജനനായകൻ’, യഷിന്റെ ‘ടോക്സിക്’ എന്നീ വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുന്ന ‘കെ.വി.എൻ പ്രൊഡക്ഷൻസും’ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

Also Read: മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം വരുന്നു; ലൂസിഫർ മൂന്നാം ഭാഗവും ഉറപ്പിച്ച് ആന്റണി പെരുമ്പാവൂർ

ഓഡിഷനിലൂടെ അഭിനേതാക്കളെ കണ്ടെത്തിയ ‘ബാലൻ’ എന്ന ചിത്രത്തിന് വേണ്ടി മഞ്ഞുമ്മൽ ബോയ്‌സിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സുഷിൻ ശ്യാം സംഗീതവും, ഷൈജു ഖാലിദ് ഛായാഗ്രഹണവും, അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിംഗ്. പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നത് വൈശാഖ് സി. വടക്കേവീടും ജിനു അനിൽകുമാറുമാണ്. മോഹൻലാൽ-ചിദംബരം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

The post മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു! ബിഗ് ബജറ്റ് ചിത്രം ഒക്ടോബറിൽ തുടങ്ങും appeared first on Express Kerala.

ShareSendTweet

Related Posts

വിഴിഞ്ഞത്ത്-വീണ്ടും-വിസ്മയം!-ലോകത്തെ-ഏറ്റവും-വലിയ-ഭീമൻ-കപ്പൽ-‘എംഎസ്‌സി-മിക്കോൾ’-നങ്കൂരമിട്ടു
INDIA

വിഴിഞ്ഞത്ത് വീണ്ടും വിസ്മയം! ലോകത്തെ ഏറ്റവും വലിയ ഭീമൻ കപ്പൽ ‘എംഎസ്‌സി മിക്കോൾ’ നങ്കൂരമിട്ടു

May 17, 2026
nhai-ൽ-ഡെപ്യൂട്ടി-മാനേജരാകാം;-60-ഒഴിവുകളിലേക്ക്-അപേക്ഷ-ക്ഷണിച്ചു
INDIA

NHAI-ൽ ഡെപ്യൂട്ടി മാനേജരാകാം; 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 17, 2026
നീറ്റ്-ചോർച്ചയിൽ-എൻടിഎ-ഉന്നതർ-സിബിഐ-നിരീക്ഷണത്തിൽ;-അന്വേഷണം-ശക്തം
INDIA

നീറ്റ് ചോർച്ചയിൽ എൻടിഎ ഉന്നതർ സിബിഐ നിരീക്ഷണത്തിൽ; അന്വേഷണം ശക്തം

May 17, 2026
മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
Next Post
വിഴിഞ്ഞത്ത്-വീണ്ടും-വിസ്മയം!-ലോകത്തെ-ഏറ്റവും-വലിയ-ഭീമൻ-കപ്പൽ-‘എംഎസ്‌സി-മിക്കോൾ’-നങ്കൂരമിട്ടു

വിഴിഞ്ഞത്ത് വീണ്ടും വിസ്മയം! ലോകത്തെ ഏറ്റവും വലിയ ഭീമൻ കപ്പൽ ‘എംഎസ്‌സി മിക്കോൾ’ നങ്കൂരമിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിഴിഞ്ഞത്ത് വീണ്ടും വിസ്മയം! ലോകത്തെ ഏറ്റവും വലിയ ഭീമൻ കപ്പൽ ‘എംഎസ്‌സി മിക്കോൾ’ നങ്കൂരമിട്ടു
  • മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു! ബിഗ് ബജറ്റ് ചിത്രം ഒക്ടോബറിൽ തുടങ്ങും
  • അബുദാബിയിലെ ബറാക്ക ആണവനിലയത്തിനടുത്ത് ഡ്രോൺ ആക്രമണം; ഇലക്ട്രിക്കൽ ജനറേറ്ററിൽ തീപ്പിടുത്തം; നിരീക്ഷണം ശക്തമാക്കി
  • ചില്ലൊന്നും അടിച്ച് പൊട്ടിക്കേണ്ട; ഓട്ടോയൊക്കെ പിടിച്ച് സ്റ്റോപ്പിലെത്തുകയും വേണ്ട;കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും പറ്റും; ടിക്കറ്റ് ചാർജിനൊപ്പം അധികം 20 രൂപ നൽകിയാൽ മതി; പുതിയ പദ്ധതി
  • ഇന്ത്യ പെട്ടു; ട്രംപ് വീണ്ടും ആ കടുത്ത തീരുമാനത്തിലേയ്ക്ക്; റഷ്യൻ എണ്ണയിറക്കുമതിയ്ക്കേർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു; ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.