
നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മറ്റ് നിബന്ധനകൾ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ജനറൽ 26, OBC 16, SC 09, ST 04, EWS 5 തസ്തികകൾ ഉൾപ്പെടുന്നത്. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി (PwBD) പ്രത്യേക സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് NHAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അവസാന തീയതി: 2026 ജൂൺ 15, വൈകുന്നേരം 6 മണി വരെ.
The post NHAI-ൽ ഡെപ്യൂട്ടി മാനേജരാകാം; 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.






