തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. ഉടൻ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്. വി.ഡി.എസ് മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് സെൻട്രൽ സ്റ്റേഡിയം. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും പ്രതിപക്ഷ നേതാവ് […]









