കൊല്ലൂർ (കർണാടക)∙ കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. പാലാ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (33) എന്നിവരാണ് മരിച്ചത്. പാലായിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനുപോയ സംഘത്തിലെ അംഗങ്ങളാണ് ഇവർ. ജ്യോതിയുടെ മാതാവ് പാലാ പോണാട് പൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), മകൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്ക് പരുക്കേറ്റു. കുന്ദപുരയ്ക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. മൂകാംബിക […]









