തൃപ്രയാർ: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 15 കാരി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് ഞൊടിയിട വ്യത്യാസത്തിൽ. നാട്ടിക വടയേരി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി(15)യെയാണ് പാമ്പിന്റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒറ്റമുറിവീട്ടിൽ സഹോദരനൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു വൈഗാലക്ഷ്മി. അടുത്തുതന്നെ അച്ഛനും അമ്മയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒരുമണിയോടെ ഉറങ്ങുന്നതിനിടെ കഴുത്തിൽ ചെറിയ തണുപ്പ് തോന്നിയത്. കൈകൊണ്ട് തടവിനോക്കിയതോടെ തണുപ്പ് അടിയിലേക്കിറങ്ങി. എന്തോ ഇഴയുന്ന മാതിരി തോന്നി, പാമ്പാണെന്ന് മനസ്സിലായതോടെ കൈകൊണ്ട് പിടിച്ചെടുത്ത് നിലത്തിട്ടു. പാമ്പ്, പാമ്പ്… എന്ന് പറഞ്ഞ് ശബ്‌ദമുണ്ടാക്കി. ശബ്ദം കേട്ട് […]









