വാഷിംഗ്ടൺ: ടെഹ്‌റാൻ തമ്മിലുള്ള സമാധാന ചർച്ചകൾ ഒരു ഭാഗത്തുകൂടി മുന്നോട്ടുപോകുന്നതിനിടെ അമേരിക്ക ഇറാനുമേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻകാല സാമ്പത്തിക ഉപരോധങ്ങളും നയപരമായ തീരുമാനങ്ങളും മൂലമുണ്ടായ നഷ്ടങ്ങൾക്ക് യാതൊരു വിധത്തിലും നഷ്ടപരിഹാരം നൽകില്ലെന്നതാണ് അമേരിക്കയുടെ പ്രധാന നിലപാട്. കൂടാതെ, ചർച്ചകളുടെ ഭാഗമായി ഇറാൻ സ്വന്തമായി സൂക്ഷിച്ചിരിക്കുന്ന 400 കിലോഗ്രാം സമ്പുഷ്ട യൂറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ടെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിന്റെ […]






