തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി പദ്ധതിപ്രകാരം കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ലഭിക്കുക. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും ഈ സൗകര്യം ലഭ്യമാക്കും. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വദേശികളായ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുമ്പോൾ പ്രത്യേക കാർഡുകൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ കേരളത്തിൽ പ്രത്യേക കാർഡില്ലാതെയാകും സൗജന്യ യാത്ര അനുവദിക്കുക. തമിഴ്നാട്ടിലും സമാന മാതൃകയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം നാലായിരത്തി എഴുന്നൂറോളം കെ.എസ്.ആർ.ടി.സി. ബസുകളുണ്ട്. അതിൽ മൂവായിരത്തോളം […]









