കൊച്ചി: പൂക്കി മുഖ്യമന്ത്രിയെന്ന പേരിൽ വിഡി സതീശനെ ഇൻസ്റ്റഗ്രാം ആഘോഷിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ വിഡി സതീശൻ കാണിച്ച ഒരു ഫേഷ്യൽ എക്‌സ്പ്രസ്പ്രഷൻ ജെൻസിയെന്ന വേർതിരിവില്ലാതെ സെലിബ്രേറ്റ് ചെയ്യുകയാണ് ഇൻസ്റ്റഗ്രാം യൂസേഴ്‌സ്. വാഹനം മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്‌സ്പ്രഷനോട് കൂടിയുള്ള മറുപടി. ഒടുക്കം വൈറൽ ചിരിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നതിങ്ങനെ- വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നൽകിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. രാത്രി മകളാണ് വൈറലാവുന്ന വീഡിയോ കാണിച്ചുതന്നതെന്നും […]









