കോഴിക്കോട്: പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് (മാർട്ടിൻ) എതിരെ വായ്പ തട്ടിപ്പ് കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്.രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേല്‍ 25 ലക്ഷത്തിന്‍റെ വായ്പയാണ് അനുവദിച്ചത്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.സംഘത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലെ 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ വകുപ്പ് ഇൻസ്പെക്ടറെയും കേസില്‍ പ്രതി ചേര്‍ത്തു.ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നല്‍കിയത്. നേരത്തെ നല്‍കിയ പരാതിയില്‍ കേസ് എടുക്കാഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ സിറ്റി […]









