Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഒറ്റച്ചക്ര സൈക്കിളിൽ കണ്ണൂരിൽനിന്ന് നേപ്പാളിലേക്ക്; സനീദ് മുക്കത്തെത്തി

by News Desk
May 21, 2026
in TRAVEL
ഒറ്റച്ചക്ര-സൈക്കിളിൽ-കണ്ണൂരിൽനിന്ന്-നേപ്പാളിലേക്ക്;-സനീദ്-മുക്കത്തെത്തി

ഒറ്റച്ചക്ര സൈക്കിളിൽ കണ്ണൂരിൽനിന്ന് നേപ്പാളിലേക്ക്; സനീദ് മുക്കത്തെത്തി

മുക്കം: ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ മറ്റു നിരവധി വാഹനങ്ങളിൽ ഉലകം ചുറ്റുന്നവരും എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ എത്തിയവരുമൊക്കെ നിരവധിയുള്ള നമ്മുടെ സംസ്ഥാനത്തും രാജ്യത്തും സാഹസിക യാത്രയിലൂടെ അവരിൽ നിന്നൊക്കെ വേറിട്ട് നിൽക്കുകയാണ് ഒരു മലയാളി യുവാവ്. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ പുതിയ പുരയിൽ സനീദ് എന്ന ഇരുപത്തിയഞ്ചുകാരൻ ഒരു ചക്രം മാത്രമുള്ള സൈക്കിളിൽ കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്താണ് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാവുന്നത്. യാത്രക്കിടെ മുക്കത്തുവെച്ചാണ് സനീദിനെ കാണുന്നത്.

സാഹസികതയോടുള്ള കടുത്ത അഭിനിവേശമാണ് ഈ യുവാവിനെ ഇന്ന് ‘കേരള ടു നേപ്പാൾ’ എന്ന വലിയൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബൈക്ക് സ്റ്റണ്ടിൽ നിന്നാണ് എൻജിനീയറിങ് ബിരുദധാരിയായ ഈ യുവാവ് സൈക്കിളിലേക്ക് കളം മാറ്റുന്നത്. പൊതുനിരത്തുകളിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധവും മറ്റുള്ളവർക്ക് അപകടകരവുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സനീദ് റൈഡിങ്ങിനായി വ്യത്യസ്തമായ സൈക്കിൾ തിരഞ്ഞെടുത്തത്. അതും സാധാരണ സൈക്കിളല്ല, ബാലൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒറ്റച്ചക്രമുള്ള സൈക്കിൾ. കഠിനമായ പരിശീലനത്തിലൂടെ ഒറ്റ വീൽ സൈക്കിൾ സവാരി വശത്താക്കിയ സനീദ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.

ആദ്യം തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒറ്റച്ചക്ര സൈക്കിളിൽ സഞ്ചരിച്ച് ‘ഓൾ കേരള’ യാത്ര പൂർത്തിയാക്കി. പിന്നീട് 2021ൽ കശ്മീർ മുതൽ കന്യാകുമാരി വരെ ‘ഓൾ ഇന്ത്യ’ റൈഡ് വിജയകരമാക്കി. ഇപ്പോൾ ‘കേരള ടു നേപ്പാൾ’ എന്ന ബോർഡും വെച്ച് നേപ്പാളിലേക്കുള്ള പ്രയാണത്തിലാണ് ഈ കണ്ണൂരുകാരൻ. മാതാപിതാക്കളും സഹോദരീ സഹോദരന്മാരുമൊക്കെയുള്ള കുടുംബത്തിൽനിന്ന് വരുന്ന സനീദിന് പക്ഷേ ഇക്കാര്യത്തിൽ അവരുടെയാരുടെയും മനം നിറഞ്ഞ പിന്തുണയൊട്ടുമില്ല.

സനീദിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ അർധസമ്മതം മൂളുകയായിരുന്നു. പോകുന്ന വഴിയിൽ രാത്രികാലങ്ങളിൽ ഭക്ഷണം സ്വയം പാചകം ചെയ്തു കഴിച്ചും ടെന്റടിച്ചു ഉറങ്ങിയുമൊക്കെയാണ് സനീദിന്റെ യാത്ര. ഈ യുവാവിന്റെ നിശ്ചയദാർഢ്യത്തിന് സോഷ്യൽ മീഡിയയിൽ മാത്രമല്ല, പോകുന്ന വഴിയിൽ കണ്ടുമുട്ടുന്നവരിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മധൈര്യവും കഠിന പരിശ്രമവും കൈമുതലായിട്ടുള്ള യാത്ര സനീദ് എവറസ്റ്റ് ബേസ് ക്യാമ്പിൽ പൂർത്തിയാക്കുമ്പോൾ ഈ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ എവറസ്റ്റ് കൊടുമുടി പോലും തലകുനിക്കുമെന്നുറപ്പ്.

ShareSendTweet

Related Posts

വിദേശികൾക്ക്-തിരിച്ചടി;-വിസ-രഹിത-സന്ദർശന-കാലാവധി-വെട്ടിക്കുറച്ച്-തായ്‌ലൻഡ്
TRAVEL

വിദേശികൾക്ക് തിരിച്ചടി; വിസ രഹിത സന്ദർശന കാലാവധി വെട്ടിക്കുറച്ച് തായ്‌ലൻഡ്

May 20, 2026
ശിലായുഗത്തിന്റെ-നിഴൽ-വീണ-വഴികൾ
TRAVEL

ശിലായുഗത്തിന്റെ നിഴൽ വീണ വഴികൾ

May 17, 2026
യാത്രക്കാരുടെ-ശ്രദ്ധക്ക്;-മൂന്നാറിൽ-ആഗസ്റ്റ്-മുതൽ-സഞ്ചാരികളിൽ-നിന്ന്-പ്രവേശന-ഫീസ്-ഈടാക്കാൻ-നീക്കം
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം

May 16, 2026
പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
Next Post
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-21-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 21 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ബീബി-ഒന്നു-സൂക്ഷിച്ചോ…-തോളത്ത്-കയ്യിട്ടുനിന്ന്-മറുസൈഡിൽകൂടി-കാലേൽ-വാരി-നിലത്തടിക്കാനാ-ട്രംപേട്ടന്റെ-ശ്രമം!!-‘നെതന്യാഹു-ഞാൻ-പറയുന്നതെന്തും-അനുസരിക്കും,-ഇസ്രയേലിൽ-എനിക്ക്-99-ശതമാനം-ജനപ്രീതിയുണ്ട്,-യുഎസ്-പ്രസിഡന്റ്-കാലാവധി-കഴിഞ്ഞാൽ-അവിടെ-പ്രധാനമന്ത്രിയായി-മത്സരിക്കുന്നതിനെക്കുറിച്ച്-ആലോചിക്കും’-ട്രംപ്

ബീബി ഒന്നു സൂക്ഷിച്ചോ… തോളത്ത് കയ്യിട്ടുനിന്ന് മറുസൈഡിൽകൂടി കാലേൽ വാരി നിലത്തടിക്കാനാ ട്രംപേട്ടന്റെ ശ്രമം!! ‘നെതന്യാഹു ഞാൻ പറയുന്നതെന്തും അനുസരിക്കും, ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും’- ട്രംപ്

ലൈ​ഗീകാതിക്രമ-നിയമങ്ങളിൽ-വൻ-പരിഷ്കാരങ്ങൾ-വരുത്താൻ-തയ്യാറെടുത്ത്-നേപ്പാൾ;-വരുന്നത്-‘റോമിയോ-ജൂലിയറ്റ്’-വ്യവസ്ഥ;-കൗമാരപ്രായക്കാർ-തമ്മിലുള്ള-പരസ്പര-സമ്മതത്തോടെയുള്ള-ബന്ധങ്ങളെ-ബലാത്സംഗ-കുറ്റത്തിൽ-നിന്ന്-ഒഴിവാക്കും

ലൈ​ഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലൈ​ഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും
  • ബീബി ഒന്നു സൂക്ഷിച്ചോ… തോളത്ത് കയ്യിട്ടുനിന്ന് മറുസൈഡിൽകൂടി കാലേൽ വാരി നിലത്തടിക്കാനാ ട്രംപേട്ടന്റെ ശ്രമം!! ‘നെതന്യാഹു ഞാൻ പറയുന്നതെന്തും അനുസരിക്കും, ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും’- ട്രംപ്
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 21 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഒറ്റച്ചക്ര സൈക്കിളിൽ കണ്ണൂരിൽനിന്ന് നേപ്പാളിലേക്ക്; സനീദ് മുക്കത്തെത്തി
  • ‘സതീശാ, യു- ടേൺ അടിക്കല്ലേ; കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ; അത് ഉപേക്ഷിക്കാൻ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്‘- ഇ.പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.