Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം

by News Desk
May 16, 2026
in TRAVEL
യാത്രക്കാരുടെ-ശ്രദ്ധക്ക്;-മൂന്നാറിൽ-ആഗസ്റ്റ്-മുതൽ-സഞ്ചാരികളിൽ-നിന്ന്-പ്രവേശന-ഫീസ്-ഈടാക്കാൻ-നീക്കം

യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം

മൂന്നാർ: തണുപ്പും കോടമഞ്ഞും ചായത്തോട്ടങ്ങളും തേടി മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം. വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് മൂന്നാർ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. വരുന്ന ആഗസ്റ്റ് മാസം മുതൽ ഈ പുതിയ പരിഷ്കാരം നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഈ നിർണ്ണായക നിർദ്ദേശം ചർച്ച ചെയ്തത്. മൂന്നാറിനെ കൂടുതൽ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിൽ മൂന്ന് ‘ഗ്രീൻ ചെക്ക് പോസ്റ്റുകൾ’ സ്ഥാപിക്കും. അടിമാലി ഭാഗത്തുനിന്ന് വരുന്ന സഞ്ചാരികൾ ഓൾഡ് മൂന്നാർ ഹെഡ്‌വർക്‌സിന് സമീപമുള്ള ചെക്ക് പോസ്റ്റ് വഴി കടന്നുപോകണം. മറയൂർ ഭാഗത്തുനിന്ന് എത്തുന്നവർ ചട്ടമൂന്നാർ ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശിക്കേണ്ടത്. ചിന്നക്കനാൽ ഭാഗത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്കായി സിഗ്നൽ പോയിന്റിലോ ടോൾ ഗേറ്റ് പ്രദേശത്തോ ചെക്ക് പോസ്റ്റ് സ്ഥാപിക്കും.

വിനോദസഞ്ചാര ആവശ്യങ്ങൾക്കല്ലാതെ എത്തുന്ന നാട്ടുകാർക്കും സ്ഥിര താമസക്കാർക്കും ഈ ഫീസ് ബാധകമായിരിക്കില്ലെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ വ്യക്തമാക്കി. വിനോദസഞ്ചാരികളല്ലാത്തവരെ തിരിച്ചറിയുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കും. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഇതിന്റെ നിയമപരമായ വശങ്ങൾ പഠിക്കാൻ ജില്ലാ കലക്ടർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥർ എന്നിവരുമായി പഞ്ചായത്ത് ഉന്നതതല ചർച്ചകൾ നടത്തും.

സഞ്ചാരികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുക മൂന്നാറിലെ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉപയോഗിക്കും. ഇതുകൂടാതെ, സഞ്ചാരികൾക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബാഗുകൾക്കായി പ്രത്യേക തുക ഈടാക്കാനും പദ്ധതിയുണ്ട്. മൂന്നാർ വിട്ടുപോകുന്നതിന് മുമ്പ് ഈ ബാഗുകളിൽ തരംതിരിച്ച മാലിന്യങ്ങൾ ചെക്ക് പോസ്റ്റുകളിൽ ഏൽപ്പിക്കാൻ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കും.

മാലിന്യ പ്രശ്നത്തിന് പുറമെ മൂന്നാറിലെ കടുത്ത ഗതാഗതക്കുരുക്കിനും വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനും പരിഹാരം കാണാൻ പഞ്ചായത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ലക്ഷ്മി എസ്റ്റേറ്റ്, രാജമല, ലക്കം, മാട്ടുപ്പെട്ടി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിയ ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

തിരക്കേറിയ ഈ പ്രദേശങ്ങളിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് പകരം, സഞ്ചാരികൾക്കായി മൂന്നാർ-ദേവികുളം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാദേശിക ടാക്സി സർവീസുകൾ ഏർപ്പെടുത്തും. വരാനിരിക്കുന്ന ഓണം ടൂറിസം സീസണിന് മുമ്പായി മൂന്നാറിലെ ഗതാഗതക്കുരുക്കും മാലിന്യ നിക്ഷേപവും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ ഈ നടപടികളിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ShareSendTweet

Related Posts

പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
Next Post
വിവാഹമോചനം-ആവശ്യപ്പെട്ടത്-ഇഷ്ടപ്പെട്ടില്ല,-ഭാര്യ-വീട്-തല്ലി-തകര്‍ത്ത്-യുവാവ്,-സ്കൂട്ടര്‍-കത്തിച്ചു,-ജനലിലൂടെ-ഭാര്യയെയും-മകനെയും-വടികൊണ്ട്-കുത്താനും-ശ്രമം

വിവാഹമോചനം ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല, ഭാര്യ വീട് തല്ലി തകര്‍ത്ത് യുവാവ്, സ്കൂട്ടര്‍ കത്തിച്ചു, ജനലിലൂടെ ഭാര്യയെയും മകനെയും വടികൊണ്ട് കുത്താനും ശ്രമം

ആദ്യ-മന്ത്രിസഭാ-യോ​ഗത്തിൽ-തന്നെ-മുഖ്യമന്ത്രി-വാക്ക്-പാലിക്കുമോ?-ആശാ-സമരസമിതി-നേതാക്കളുമായി-കന്റോൺമെന്റ്-ഹൗസിൽ-കൂടിക്കാഴ്ച!!-ആദ്യ-ക്യാബിനറ്റിൽ-തന്നെ-പ്രഖ്യാപനം-ഉണ്ടാകുമെന്ന്-പ്രതീക്ഷ-എംഎ-ബിന്ദു

ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തന്നെ മുഖ്യമന്ത്രി വാക്ക് പാലിക്കുമോ? ആശാ സമരസമിതി നേതാക്കളുമായി കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച!! ആദ്യ ക്യാബിനറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷ- എംഎ ബിന്ദു

മോദിയുടെ-സന്ദർശനം-ഫലം-കണ്ടു;-ഇന്ത്യയുടെ-പെട്രോളിയം-കരുതൽ-ശേഖരത്തിൽ-30-ദശലക്ഷം-ബാരൽ-അസംസ്കൃത-എണ്ണ-യുഎഇ-നല്കും;-നിക്ഷേപം,-പ്രതിരോധം-തുടങ്ങിയ-രം​ഗങ്ങളിലും-പുതു-കരാറുകൾ

മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രം​ഗങ്ങളിലും പുതു കരാറുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ
  • “സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും സ്റ്റോറികൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കാനുമാണ് ഇന്‍സ്റ്റഗ്രാം”, ഇത് പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം രൂപപ്പെടുത്തിയത്, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്ക്
  • ‘വീണാ ജോർജ്ജിന്റെ പെരുമാറ്റരീതിയാണ് പരാജയത്തിന് കാരണമായത്; പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലായിരുന്നു; പേരാവൂരിൽ ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു‘- പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം
  • ‘ഞങ്ങൾ ഒരേ കോളേജിൽ പഠിച്ച്, സൗഹൃദം പങ്കിട്ട്, ഒരുമിച്ച് ലോകം മുഴുവൻ യാത്ര ചെയ്തവരാണ്… പത്തുമിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഇല്ല, എനിക്കെന്തെങ്കിലും തെറ്റിയാൽ അദ്ദേഹം അത് തിരുത്തും, വാശിപിടിക്കുന്ന ആളുകളല്ല, ദയവുചെയ്ത് അത്രമോശമായി കാണല്ലേ’… വി ടി സതീശൻ!! ‘ഞങ്ങളെ തൊട്ടുനോക്കിയാൽ വരിക കോൺഗ്രസ് രക്തം’ – കെസി വേണു​ഗോപാൽ… മന്ത്രിസഭാ പട്ടിക നാളെ ​ഗവർണർക്ക് കൈമാറും
  • ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.